image

സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്യ്തു

കൊച്ചി: "സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും" എന്ന വിഷയത്തെ ആസ്പദമാക്കി എല്‍.ആര്‍.സി. പുറത്തിറക്കിയ 31-ാംമത്തെ പുസ്തകം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആദ്യപ്രതി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് നല്കികൊണ്ട് പ്രകാശനം ചെയ്യുന്നു. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി എല്‍. ആര്‍. സി. സംഘടിപ്പിച്ച 48 ഉം 55 ഉം സെമിനാറുകളിലെ ലേഖനങ്ങളും പഠനങ്ങളുമാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. സഭയുടെ 25 വര്‍ഷത്തെ സംസ്കാരങ്ങളും ഉയര്‍ച്ചയും വളര്‍ച്ചയും ഭാവിയിലേക്കുള്ള എത്തിനോട്ടവും ഇതില്‍ വിശകലനം ചെയ്യപ്പെടുന്നു. സഭയിലെ വിവിധ കാലങ്ങളിലുള്ള വിശിഷ്ട വ്യക്തികളുടെ ലേഖനങ്ങളും പഠനങ്ങളും ഈ ഗ്രന്ഥത്തെ കൂടുതല്‍ ശ്രേഷ്ഠമാക്കിയിരിക്കുന്നു.

റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍, റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, റവ. ഡോ. ഫ്രാന്‍സീസ് എലുവത്തിങ്കല്‍, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, മോണ്‍. ഡോ. ആന്‍റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ബിഷപ്പ് മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍, ഡോ. റീത്താമ്മ കെ. വി., റവ. ഡോ. സി. മരിയ ആന്‍റോ സിഎംസി, ഡോ. താങ്ക്സി ഫ്രാന്‍സീസ് തെക്കേക്കര ഐഎഎസ് (റിട്ട.), മല്‍പാന്‍ റവ. ഡോ. മാത്യൂ വെള്ളാനിക്കല്‍, റവ. ഡോ. ജോസഫ് ഇറമ്പില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, റവ. സി. ശോഭാ സിഎസ്എന്‍, ഡോ. കൊച്ചുറാണി ജോസഫ്, പ്രൊഫ. പി. സി. തോമസ്, റവ. ഡോ. ജോര്‍ജ് കുഴിപ്പള്ളില്‍, എം. പി. ജോസഫ് ഐഎഎസ് (റിട്ട.) എന്നിവരുടെ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

പുസ്തകം മൗണ്ട് സെന്‍റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ നിന്നും ലഭ്യമാണ്. 352 പേജുകള്‍ ഉള്ള പുസ്തകത്തിന്‍റെ വില 400 രൂപയാണ്. Mob: 91-9497324768, Email Id: lrcsyromalabar@gmail.com